തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ പറ്റി നടക്കുന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജലീല്‍ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം അര്‍ത്ഥഗര്‍ഭമായി സുചിപ്പിച്ച് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ജെ നന്ദകുമാര്‍.
ജലീല്‍ എന്ന വാക്കിന്റെ അര്‍ത്ഥം മഹത്തരം, പൂജ്യം, പ്രതിഷ്ഠിതം എന്നൊക്കെയാണ്. ജ യുടെ അടിയില്‍ കുത്തിട്ടാല്‍ അര്‍ത്ഥം മാറും. നാണമില്ലാത്തത്, അധ:പതിച്ചത്, വിലകെട്ടത്എന്നാകും. വര്‍ഷങ്ങളായി ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുന്‍ കേസരി പത്രാധിപര്‍ കൂടിയായ നന്ദകുമാര്‍ ഇതു വിശദമാക്കി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
രാവിലെ തന്നെ അയല്‍വക്കത്ത് ഓണ്‍ലൈന്‍ ക്ളാസ് ബഹളം.. എന്നുമുള്ളതാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പുറകെയുള്ള അച്ഛന്റെയും അമ്മയുടെയും ഓട്ടം. മലയാളി കുടുംബമാണ്, പക്ഷെ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ ആണ്. ഇന്ന് ഓട്ടമൊക്കെ കഴിഞ്ഞ് കുട്ടിയേയും കൊണ്ട് എന്റെ മുന്നില്‍ എത്തിയിരിക്കുകയാണ്.
വന്നപാട് അച്ഛന്റെ ചോദ്യം ‘ജി, ജലീലിന് കുത്തു വേണോ ?’ രാവിലെ തന്നെ കേരളത്തെ അപമാനിപ്പിക്കാന്‍ എന്നേ പ്രേരിപ്പിക്കുകയാണോ .. എന്ന ചോദ്യത്തിന് ‘അയ്യോ ഇതു ഹിന്ദിയിലെ ഒരു വാക്കിനെ കുറിച്ചുള്ള സംശയം മാത്രമാണ്, ഇതില്‍ രാഷ്ട്രീയമില്ല’ എന്നായി അദ്ദേഹം.
ഇന്ന് ഹിന്ദിദിനമായതു കൊണ്ട് കുട്ടി യ്ക്ക് കിട്ടിയ ഗൃഹപാഠം കുത്തിട്ടാല്‍ വരുന്ന അര്‍ത്ഥവ്യത്യാസം എന്നതായിരുന്നു. ജലീല്‍ എന്ന വാക്കാണ് ഒരുദാഹരണം.. ജലീല്‍ എന്നതൊരു വ്യക്തിയുടെ പേരാണ് .. കുത്തിയാലെന്ത് ഇല്ലെങ്കിലെന്ത് അര്ത്ഥവ്യത്യാസമില്ലെന്നാണ് അല്പം വിപ്ളവപശ്ചാത്തലമുള്ള അച്ഛന്‍െ വാദം.. മലയാളിയെങ്കിലും ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അമ്മ പക്ഷെ പൊട്ടുതൊട്ട (കുത്ത്/ബിന്ദി) ജലീലുണ്ട് എന്ന് തര്‍ക്കിച്ചു കൊണ്ടേയിരുന്നു.जलील Vs ज़लीलവിവാദത്തില്‍ പങ്കാളിയായാല്‍ കേരള വിരോധിയെന്ന ആരോപണം വീണ്ടും കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കയോടെ അര്‍ത്ഥവ്യത്യാസം പറഞ്ഞു..
जलील – മഹത്തരം പൂജ്യം പ്രതിഷ്ഠിതം
ज़लील – നാണമില്ലാത്തത്, അധ:പതിച്ചത്, വിലകെട്ടത്..
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ അതു വരെ മിണ്ടാതെ മൂലയില്‍ ഗൗരവത്തില്‍ നിന്നിരുന്ന കുട്ടിയുടെ സംശയമിതായിരുന്നു, ‘കേരളത്തിലെ ഒരു മന്ത്രിയുണ്ടല്ലോ ഈ പേരില്‍, അങ്ങേരുടെ പേര് ഇതിലേത് വിധത്തില്‍ ആണെഴുതേണ്ടത്?’..
അതിന് മനസില്‍ തോന്നിയ ഉത്തരമാണോ ബുദ്ധിയില്‍ തോന്നുന്ന ഉത്തരമാണോ പറയേണ്ടതെന്ന് ഉറപ്പിക്കാനാവാതെ അമ്പരന്നിരിക്കവേ, ഭാഗ്യത്തിന്, ക്ളാസ് തുടങ്ങിയെന്ന അറിയിപ്പുമായി മൂത്തകുട്ടി എത്തി.. ഉത്തരം കിട്ടണമെന്ന വ്യഗ്രതയില്‍ ഇവിടെ തന്നെ നില്ക്കാന് ശ്രമിച്ച കുട്ടിയെ റാഞ്ചിയെടുത്ത് സഖാവായ അച്ഛന് ഞൊടിയിടയ്ക്കുള്ളില്‍ പടികടന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: