Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിശുദ്ധന്‍ ഈശ്വരനില്‍ വസിക്കുന്നു

എന്താണ് മരണം? പഴയ വസ്ത്രം കളഞ്ഞ് പുതിയത് ഉടുക്കുന്നതുപോലെ, പഴകിയ ശരീരം കളഞ്ഞ് നാം പുതിയതു സ്വീകരിക്കുന്നു എന്നാണല്ലോ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത്.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 14, 2020, 03:00 am IST
in Samskriti

ഈ ലോകത്ത് ഒരു പുഴുവെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങള്‍ മരിച്ചിട്ടില്ല എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയുന്നത്: ‘യഥാര്‍ഥവേദാന്തി മാത്രമേ ഒരു സഹജീവിക്കുവേണ്ടി തന്റെ ജീവനെ ഖേദലേശമില്ലാതെ ത്യജിക്കാന്‍ മുതിരൂ. കാരണം താന്‍ മരിക്കുന്നില്ലെന്ന് അയാള്‍ക്കറിയാം. ഈ ലോകത്ത് ഒരു കീടമെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. ഒരു ജീവിയെങ്കിലും ഭക്ഷിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. അതിനാല്‍ അവന്‍ പരഹിതാചരണം അവിരാമം തുടരുന്നു. ശരീരത്തെ സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആധുനികാഭിപ്രായങ്ങളൊന്നും വകവെക്കുന്നുമില്ല. സ്വാര്‍ഥത്യാഗത്തിന്റെ ഈ പടിയില്‍ എത്തുന്നതോടെ ഒരുവന്‍ സാന്മാര്‍ഗികമായുള്ള പോരാട്ടത്തിനും സര്‍വത്തിനും അതീതനാകുന്നു. അവന്‍ പണ്ഡിതനിലും പശുവിലും പട്ടിയിലും അതിനീചസ്ഥാനങ്ങളിലും അതാതു പദാര്‍ഥങ്ങളെയല്ല കാണുന്നത്, എല്ലാത്തിലും അഭിവ്യക്തമാകുന്ന ഒരേ ഈശ്വരസത്തയെയാണ്. അത്തരമൊരുവന്‍മാത്രമാണ് യഥാര്‍ഥസുഖം കൈവന്നവന്‍. ആ സമദര്‍ശിത്വം നേടിയവന്‍ ഈ ജന്മത്തില്‍ത്തന്നെ സാപേക്ഷജീവിതത്തെ മുഴുവന്‍ ജയിച്ചടക്കിയിരിക്കുന്നു. ഈശ്വരന്‍ പരിശുദ്ധനാണ്. അതിനാല്‍ ഇപ്രകാരമുള്ള മനുഷ്യന്‍ ഈശ്വരനില്‍ വര്‍ത്തിക്കുന്നതായി പറയപ്പെടുന്നു.’

എന്താണ് മരണം? പഴയ വസ്ത്രം കളഞ്ഞ് പുതിയത് ഉടുക്കുന്നതുപോലെ, പഴകിയ ശരീരം കളഞ്ഞ് നാം പുതിയതു സ്വീകരിക്കുന്നു എന്നാണല്ലോ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത്.

വാസാംസി ജീര്‍ണാനി യഥാ വിഹായ

നവാനി ഗൃഹ്ണാതി നരോളപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണാ-

ന്യന്യാനി സംയാതി നവാനി ദേഹീ. (ഗീത, 2.22)

ഉപയോഗശൂന്യമായ വസ്ത്രം കളഞ്ഞ് പുതിയ വസ്ത്രം സ്വീകരിക്കുന്നതുപോലെ, ആത്മാവ് ഉപയോഗശൂന്യമായ ദേഹങ്ങളെ വിട്ട് കര്‍മ്മഫലത്തെ അനുഭവിക്കുവാന്‍ പുതിയ ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സുഖദുഃഖങ്ങള്‍ വന്നും പോയുമിരിക്കുന്നവയും അതുകൊണ്ടുതന്നെ നിലനില്പില്ലാത്തവയുമായതിനാല്‍ അവ സഹിക്കുകയാണു വേണ്ടതെന്നും ഭഗവാന്‍ ഉപദേശിക്കുന്നു. എന്നാല്‍ നാം ചെയ്ത നല്ലതും ചീത്തതുമായ കര്‍മ്മങ്ങള്‍ മരണശേഷവും നമ്മെ പിന്തുടരുന്നതിനാല്‍ നാം ശരിയായി ജീവിക്കേണ്ടതുണ്ട്. ശ്രീരാമകൃഷ്ണന്‍ പറയുന്നു: ‘ഒരാള്‍ മരണസമയത്ത് എന്തു ചിന്തിക്കുന്നുവോ അതായിത്തീരുമെന്ന് ഭഗവദ്ഗീത പറയുന്നു. ഭരതരാജാവ് തന്റെ മാനിനെപ്പറ്റി ചിന്തിച്ച് അടുത്ത ജന്മത്തില്‍ മാനായി പിറന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്കാരം നേടാനായി മനുഷ്യന്‍ തപസ്സു ചെയ്യണം. പകലും രാത്രിയും ഈശ്വരചിന്ത ചെയ്താല്‍ മരണസമയത്തും അതേ ചിന്തയുണ്ടാകും.’ മാത്രമല്ല, ആഗ്രഹങ്ങള്‍ നിലയ്‌ക്കുന്നതുവരെ ഭൂമിയില്‍ ജന്മമെടുക്കുന്നത് ഒഴിവാക്കാനും കഴിയില്ല. ‘ദേഹമെടുത്താല്‍ പല പ്രശ്‌നവും ഉല്‍ക്കണ്ഠയുമുണ്ടാകുന്നു. വല്ല ശാപവും കിട്ടിയാല്‍ ഏഴു പ്രാവശ്യം ജനിക്കേണ്ടിയും വന്നേക്കാം. വളരെ സൂക്ഷിച്ചിരിക്കണം. ചെറിയൊരു ആഗ്രഹംപോലും ബാക്കിയുണ്ടെങ്കില്‍ മനുഷ്യനായി ജനിക്കേണ്ടിവരും.’ – ശ്രീരാമകൃഷ്ണന്‍ നല്കുന്ന മുന്നറിയിപ്പാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.