തിരുവനന്തപുരം : മകനെതിരെ ആരോപണം ഉയര്‍ന്നതോടെ ക്വാറന്റൈന് ലംഘിച്ച് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നു. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ ഇ.പി. ജയരാജന്റെ മകന് കൈപ്പറ്റിയന്നതാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റൈന് ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നിരിക്കുന്നത്.
കഴിഞ്ഞ പത്താം തിയതി നടത്തിയ പരിശോധനയിലാണ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കും കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഈ കാലവധി അവസാനിക്കാതെ കഴിഞ്ഞ ദിവസം കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ചില്‍ ഇന്ദിര സന്ദര്‍ശിക്കുകയായിരുന്നു. ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ഇവര്‍ ബാങ്കിലെത്തിയത്. അവിടുത്തെ മാനേജര്‍ കൂടിയാണ് ഇവര്‍.
ഇതുമൂലം ബാങ്കിലെ അക്കൗണ്ടന്റ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. എന്നാല്‍ നിരീക്ഷണത്തില്‍ ഇരിക്കേ ഇത്രയും തിടുക്കപ്പെട്ട് ബാങ്കിലെത്തി ഇവര്‍ ലോക്കര്‍ തുറന്നതില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്. നേരത്തേ ധനമന്ത്രി തോമസ് ഐസക്കിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: