തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുറുകപ്പോള്‍ മന്ത്രി സഭയിലെ ഒരോരുത്തര്‍ വാലെവാലെ പ്രതിക്കൂട്ടിലാകുന്നു. ഖുറാന്റെ പേരില്‍ നടന്ന കള്ളക്കടത്തിന് കൊച്ചാപ്പ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു കഴിഞ്ഞു. എന്‍ഐഎയും കസ്റ്റംസും എപ്പോള്‍ വിളിക്കുമെന്ന് കരിതിയിരിക്കുകയാണ് മന്ത്രി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷന്‍ വാങ്ങിയതിന് ചിറ്റപ്പന്‍ മന്ത്രിയുടെ മകനെയാണ് ഇനി ഉടന്‍ ചോദ്യം ചെയ്യുക.
4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ മന്ത്രിപുത്രനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും ഒട്ടി നില്‍ക്കുന്ന ചിത്രങ്ങളുള്‍പ്പെടെയുള്ള തെളിവും കിട്ടി.പുത്രനിലൂടെ മന്ത്രിയിലേക്കും അന്വേഷണം എത്തും.
ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ ഇടനില മന്ത്രി പുത്രനായിരുന്നു.ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിപുത്രന്‍ ചെയര്‍മാനായ കണ്ണൂരില്‍ ഒരു പ്രമുഖ റിസോര്‍ട്ടല്‍ സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്കും പങ്കാളിത്തമുണ്ട്. വീസ സ്റ്റാംപിങ് കരാര്‍ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷന്‍ പണമാണ് ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയത്.
ലൈഫ് മിഷന്‍ അഴിമതിയില്‍ ഒരു പങ്കുമില്ലന്ന് തദ്ദേശവാസികലെയെല്ലാം ബോധ്യപ്പെടുത്താന്‍ തദ്ദേശമന്ത്രിയും ബുദ്ധിമുട്ടുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന
പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയിലേ്ക്ക് പാര്‍ലമെന്ററികാരയം പഠിക്കാന്‍ പോയതിനെകുറിച്ച് വിശദീകരിച്ചുകൊണ്ട് നിയമ മന്ത്രിയും നിയമത്തിനു മുന്നില്‍ വരേണ്ടിവരും. കേന്ദ്ര വിദേശകാര്യ വകുപ്പ് ഔദ്യോഗിക യാത്ര വിലക്കിയപ്പോള്‍ സ്വകാര്യ പരിപാടി തട്ടിക്കൂട്ടിയാണ് മന്ത്രിയും എം എല്‍എ സംഘവും ദുബായിലെത്തിയത്. സ്വപ്ന സുരേഷിന്റെ സഹായവും മന്ത്രി പുത്രന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പിന്തുണയും സ്വീകരിച്ചായിരുന്നു യാത്ര.














