വെള്ളിച്ചിലങ്കക്കിലുക്കങ്ങളെന്നുള്ളില്
കണ്ണന്റെ പദനിസ്വനങ്ങള്‍
ഹൃത്തില്‍ പതിയും നേരം
മാരിക്കറുപ്പിന് ചന്തം നിറയും
എന്‍ മിഴിക്കോണില്‍
കണ്മഷി പടരും നിമിഷം
മുല്ലപ്പൂവിതളാര്ന്ന പുഞ്ചിരിയാല്‍
വെണ്മേഘക്കൊറ്റികള്
ചിറകടിക്കുമെന്‍ നെഞ്ചില്‍
കാര്‍വര്‍ണ്ണന്റെ കൊഞ്ചലിലൂറിയ
തേന്തുള്ളിയില്
മഞ്ഞുകണികയിലെന്ന പോല്‍ ഞാനലിഞ്ഞു
പീലികളോരോന്നും
ശിരസ്സില്‍
ഇളകിയാടുമ്പോള്‍
മഴച്ചാര്‍ത്തായി പെയ്തിറങ്ങി
മയൂരനടനങ്ങള്‍
സ്വപ്നത്തിലെന്നും
കണ്ണുപൊത്തിക്കളിക്കും കള്ളന്
കണ്ണു തുറന്നാല്‍
എന്‍ ചില്ലുനേത്രങ്ങളിലൊളിക്കും
മായാവിനോദിയാം
ഇന്ദ്രജാലക്കാരന്
അനുപ്രിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: