Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പായസക്കുട്ടികളേ, കഥ കേള്‍ക്കൂ

എഴുപത്തിയഞ്ചാം വയസ്സിലും കര്‍മ്മനിരതമായ സാംസ്‌കാരിക ദൗത്യവുമായി ഒരാള്‍- പി.ഐ. ശങ്കരനാരായണന്‍

പി.വി. കൃഷ്ണന്‍ കുറൂര്‍ by പി.വി. കൃഷ്ണന്‍ കുറൂര്‍
Sep 13, 2020, 03:00 am IST
in Varadyam

”കുട്ടികളേ, ത്രേതായുഗത്തിലെ രാമന്‍ ശരിക്കും പായസക്കുട്ടനായിരുന്നു. രാമന്‍ മാത്രമല്ല അനുജന്മാരായ ഭരതനും ലക്ഷ്മണനും ശത്രുഘ്നനുമൊക്കെ പായസക്കുട്ടന്മാരായിരുന്നു”- കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന കവി പി.ഐ. ശങ്കരനാരായണന്‍ അവരെങ്ങനെ പായസക്കുട്ടന്മാരായെന്നും വിശദീകരിക്കുന്നു. ദശരഥ മഹാരാജാവ് നടത്തിയ പുത്രകാമേഷ്ടിയെക്കുറിച്ചും, അഗ്നിദേവന്‍ സമ്മാനിച്ച പായസം പത്നിമാര്‍ക്ക് വീതിച്ചു നല്‍കുന്നതും, നാല് പുത്രന്മാര്‍ ജനിക്കുന്നതുമൊക്കെ ലളിതസുന്ദരമായ വാക്കുകളില്‍ കവി വിവരിച്ചുകൊടുക്കുന്നു.

കൊറോണയുടെ തടവറയില്‍ ഇരുന്നുകൊണ്ട്, കുട്ടികള്‍ക്ക് രാമായണകഥ വാട്സാപ് സന്ദേശങ്ങളായി നല്‍കുകയാണ് ശങ്കരനാരായണന്‍. അതിലൂടെ കുട്ടികള്‍, അവരറിയാതെതന്നെ, ഉത്തമ സാഹോദര്യത്തിന്റെ, ഉത്തമ മാതൃത്വത്തിന്റെ, പിതൃഭക്തിയുടെ, സ്വപത്നീസ്നേഹത്തിന്റെ, ഋഷിപ്രോക്തങ്ങളായ സനാതനധര്‍മ്മ സംഹിതകളുടെ ഒക്കെ പാഠങ്ങള്‍ പഠിക്കുന്നു. കര്‍ക്കടകമാസം മുഴുവന്‍ ഈ രാമായണ കഥാഖ്യാനത്തില്‍ വ്യാപൃതനായിരുന്നു കവി. കേരളീയ സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കവി, ഭാഷാസ്നേഹി, കഥാകൃത്ത്, നടന്‍, പ്രഭാഷകന്‍, ഗാന്ധിയന്‍ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് പി.ഐ. ശങ്കരനാരായണന്‍. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരന്‍. എട്ടുവര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. 1974-ല്‍ ഏലം ബോര്‍ഡില്‍  (ഇന്ന് സ്പൈസസ് ബോര്‍ഡ്) പബ്ലിസിറ്റി വിഭാഗത്തില്‍ ചേര്‍ന്നു. ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം അദ്ദേഹത്തിന്റെ രചനയാണ്. അഴിമതികള്‍ക്കെതിരെ ശബ്ദിക്കുന്ന ശീലമുള്ളതിനാല്‍, അവിടെ നിരന്തരം കാലുഷ്യങ്ങളില്‍പ്പെട്ടു. ജോലിയില്‍നിന്ന് പുറത്തുപോരേണ്ടിവന്നു. കോടതിയും കേസുമായി വര്‍ഷങ്ങള്‍ പോയെങ്കിലും ഉദ്യോഗം തിരികെ ലഭിച്ചില്ല. എഴുത്തിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും കൂടുതല്‍ മുഴുകാന്‍ തുടങ്ങി.

ഗാന്ധിയന്‍ സര്‍വ്വോദയ നേതാക്കളായിരുന്ന പ്രൊഫ. എം.പി. മന്മഥന്റെയും പ്രൊഫ. ജി. കുമാരപിള്ളയുടെയും നേതൃത്വത്തില്‍ നടന്നിരുന്ന മദ്യവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. ‘ലഹരിക്കെതിരെ ലഹരി’ എന്ന ബോധവല്‍ക്കരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഗാന്ധിജി, ഒഴിവാക്കാന്‍ ഉദ്ബോധിപ്പിച്ച ഏഴു തിന്മകളെ വിശദീകരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ കാര്‍ഡുകള്‍ തയ്യാറാക്കി ഒട്ടേറെ നേതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊണ്ടിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷനിലെ സജീവ അംഗമാണ് ശങ്കരനാരായണന്‍. കോഴിക്കോട് സര്‍വ്വകലാശാലാ ഗാന്ധി ചെയറിന്റെ ആദരം ലഭിച്ചിട്ടുണ്ട്. ഗാന്ധിയന്‍ ആശയപ്രചാരണ പ്രവര്‍ത്തനങ്ങളെ മാനിച്ച്, കൊല്‍ക്കത്തയിലെ ‘വാക്’ എന്ന സംഘടനയുടെ പുരസ്‌കാരവും ലഭിച്ചു. ‘അറിയൂ ഗാന്ധിജിയെ’ എന്ന പുസ്തകം കുട്ടികളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണെങ്കിലും ഈ രംഗത്തെ അദ്ദേഹത്തിന്റെ ഗണ്യമായ സംഭാവനകളിലൊന്നാണ്.

സൈലന്റ്വാലി സമരകാലത്തും (1980) തുടര്‍ന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശങ്കരനാരായണന്‍ അതീവ താല്‍പര്യത്തോടെ പ്രവര്‍ത്തിച്ചിരുന്നു. കുട്ടികളില്‍ പരിസ്ഥിതിബോധം വളര്‍ത്താന്‍  പര്യാപ്തമായ അഞ്ചു പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രകൃതിവന്ദനം, ഇലയും മരവും കാടും, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി, ഭൂമിയുടെ നാവ് എന്നിവയാണവ.

മലയാളഭാഷാ സംരക്ഷണമാണ് ശങ്കരനാരായണന്റെ മറ്റൊരു കര്‍മ്മമേഖല. നവംബര്‍ ഒന്ന്, മലയാളഭാഷാദിനമായും പിന്നീട് ഭാഷാവാരമായും ഒക്കെ ആചരിക്കപ്പെടുന്നത്, ശങ്കരനാരായണനെപ്പോലുള്ള ഭാഷാപ്രണയികളുടെ നിരന്തര പ്രചാരണ-പ്രയത്നങ്ങളുടെ ഫലമായിട്ടാണ്. ‘മലയാളമേ എന്റെ അഭിമാനമേ’ എന്ന ഗ്രന്ഥവും ഓഡിയോ സിഡികളും ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

സമസ്ത കേരള സാഹിത്യപരിഷത്ത്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം, കേരള സാഹിത്യമണ്ഡലം, കവിസമാജം, Indian Socitey of Authors (INSA)  തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാഹിത്യ സെമിനാറുകളില്‍ പ്രബന്ധങ്ങളും കവിതകളും അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ത്രിവത്സര ഗവേഷണ ഫെലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാലാ സുവര്‍ണജൂബിലി പുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള കവസമാജം അവാര്‍ഡ്, കുഞ്ഞുണ്ണി പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. നവമന ബാലവികാസകേന്ദ്രം, നവമന വികാസകേന്ദ്രം എന്നിവ അദ്ദേഹം സ്ഥാപിച്ച് നടത്തുന്ന മൂല്യബോധന കേന്ദ്രങ്ങളാണ്. ഒരു ഇംഗ്ലീഷ് പുസ്തകം ഉള്‍പ്പെടെ നൂറില്‍പ്പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ജന്മദിന ശുഭാശംസകള്‍!

നിങ്ങള്‍ക്കിതാ,

ജന്മദിന ശുഭാശംസകള്‍!

ദീര്‍ഘകാല സൗഖ്യവാഴ്വിനായ്

നിങ്ങള്‍ക്കിതാ,

ജന്മദിനശുഭാശംസകള്‍!”

Happy birthday to you..  എന്ന് പാടുകയും പാശ്ചാത്യ ശൈലിയില്‍ ജന്മദിനാഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്ന സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രചിച്ച് വിതരണം ചെയ്യാറുള്ള കവിതയാണ് മുകളില്‍ ഉദ്ധരിച്ചത്. ”പറയൂ മധുരമീ മലയാളം, എഴുതൂ മനോഹരം മലയാളം” എന്നാണ്, മലയാളികളോട്, ഈ കവിക്ക് എപ്പോഴും പറയാനുള്ളത്. 75-ാം വയസ്സിലും തന്റെ സാംസ്‌കാരിക ദൗത്യം തുടര്‍ന്നുവരുന്ന ഇത്തരം ഭാഷാസഹിത്യപ്രണയികളാണ് ഒരു സമൂഹത്തിന്റെ മൂലധനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.