ന്യൂദല്‍ഹി: മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച 1.75 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടത്തിയ ചടങ്ങില്‍ അദേഹം വീടു ലഭിച്ചവരുമായി സംസാരിക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു.
ഇന്ന് പുതിയ വീടുകളിലേക്ക് താമസം മാറുന്ന 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും അവരുടെ കുട്ടികളുടെ ഭാവിയെപ്പറ്റി ആത്മവിശ്വാസം ഉടലെടുത്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി 2.25 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ വീട് ലഭിച്ചു. അവര്‍ക്ക് വാടക വീടുകളിലോ, താല്‍ക്കാലിക കൂരകളിലോ താമസിക്കാതെ, ഇനി മുതല്‍ സ്വന്തം വീടുകളില്‍ താമസിക്കാനാകും. ഗുണഭോക്താക്കള്‍ക്ക് ദീപാവലി, ആശംസിച്ച അദ്ദേഹം, കൊറോണക്കാലം അല്ലായിരുന്നെങ്കില്‍ നേരിട്ടെത്തി അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുമായിരുന്നുവെന്നും പറഞ്ഞു.
1.75 ലക്ഷം ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങളുടെ മറക്കാനാവാത്ത നിമിഷമാണിത് എന്നതിനൊപ്പം, രാജ്യത്തെ വീടില്ലാത്ത ഓരോ വ്യക്തിയ്ക്കും വീട് നല്‍കുക എന്ന ഗവണ്മെന്റ് നടപടിയുടെ ഭാഗം കൂടിയാണിത്. രാജ്യത്തെ വീടില്ലാത്ത പാവപ്പെട്ടവരുടെ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നതിനോടൊപ്പം, ശരിയായ നയത്തോടും ഉദ്ദേശ്യത്തോടും രൂപീകരിച്ച സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന് ഇതിലൂടെ തെളിയുകയും ചെയ്യുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: