ന്യൂദല്‍ഹി : ഓസ്ട്രേലിയയുമായും ഇന്ത്യ പ്രതിരോധ സഹകരണം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ ജപ്പാനും, ഫ്രാന്‍സും ഇന്ത്യയുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം സ്ഥാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇത്.
ഏഷ്യാ പസഫിക്കില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ചും ചൈനയുടെ വര്‍ധിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇരു രാഷ്ട്ര നേതാക്കളും സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയെ നേരിടാനുള്ള സഹകരണമാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. ജപ്പാനിലെ സ്വയം പ്രതിരോധ സേനയും ഇന്ത്യന്‍ സായുധ സേനയും തമ്മിലുള്ള ആയുധ കൈമാറ്റവും, സേവനങ്ങളും സുഗമവും വേഗത്തിലും ലഭ്യമാക്കാന്‍ പുതിയ കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി നരേന്ദ്ര മോദി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ചൈനയുടെ ആധിപത്യത്തിനെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഇമ്മാനുവല്‍ മാക്രോണ്‍ നിര്‍ദ്ദേശിച്ച ഈ കരാറിനെക്കുറിച്ച് മൂന്ന് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവയുടെ വിദേശ- പ്രതിരോധ മന്ത്രിമാരുടെ വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ അടുത്ത ആഴ്ചകളില്‍ നടക്കും. ഇതിലും ഇന്തോ- പസഫിക്കില്‍ പ്രാദേശിക സഹകരണവും സമുദ്ര സുരക്ഷയും വര്‍ധിപ്പിക്കുന്നത് പ്രധാന വിഷയമാകും.
നാവികസേന സഹകരണം, നയതന്ത്ര പിന്തുണ, ഇന്തോ- പസഫിക് മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ സമുദ്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സംസാരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ആക്രമണ നടപടികളും, ചൈനയുടെ ആധിപത്യവുമാണ് ഇത്തരമൊരു സഹകരണത്തിനു ആക്കം കൂട്ടിയതെന്ന് വിദേശകാര്യമന്ത്രാലയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയെ നേരിടാന്‍ ഇന്ത്യയുമായി സൗഹൃദത്തിലുള്ള അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ടും വരുന്നുണ്ട്. ഓസ്ട്രേലിയയില്‍നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈനയാണ്. എന്നാല്‍ അടുത്തിടെ വ്യാപാര വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും തര്‍ക്കം ഉടലെടുത്തിരുന്നു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു രാജ്യാന്തര അന്വേഷണം നടത്തുന്ന കാര്യത്തിലും ചൈനീസ് നീക്കങ്ങള്‍ക്കെതിരെ ഓസ്ട്രേലിയ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: