തിരുവനന്തപുരം: ദിനംപ്രതി മൂവായിരത്തോളം പേര് കൊറോണ വൈറസ് പോസിറ്റീവായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. ഇത് തുടര്‍ന്നാല്‍ 10 ദിവസം കൊണ്ട് 30,000 പേര് ചികിത്സയ്ക്കായി എത്തും. രോഗമുക്തി രോഗവ്യാപനത്തേക്കാള്‍ കുറവായതിനാല്‍ നിലവില്‍ ചികിത്സയിലുള്ളവര്‍ കൂടി ആകുന്നതോടെ അരലക്ഷത്തിലധികംപേര്ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ടിവരും.
കൊറോണ വൈറസിനെ തുടര്‍ന്ന് ശ്വാസതടസ്സം ഉണ്ടായി മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം മരിക്കുന്നവര്‍ 68 ശതമാനത്തോളമാണ്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്നേ തന്നെ പരമാവധി വെന്റിലേറ്ററുകള്‍ സജ്ജീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ 10 പേര്‍ക്ക് ഒരുമിച്ച് ഒരു ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ വേണ്ടിവന്നാല്‍ പകുതിപ്പേര്‍ മരിക്കുകയേ നിര്‍വാഹമുള്ളൂ. കൊറോണ പ്രതിരോധത്തിന് കേന്ദ്രം നല്കിയ നല്കിയ വെന്റിലേറ്ററുകള്‍ മറ്റ് രോഗികളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മെഡിക്കല്കോളേജുകളിലടക്കം വെന്റിേലറ്ററുകള് ലഭ്യമല്ല. വന്നാല്‍ അധികം വെന്റിലേറ്ററുകള്‍ വാങ്ങമെന്ന ആവശ്യം ആരോഗ്യ വിഭാഗം നിരവധി തവണ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. എഫ്എല്‍ടിസി സെന്‍ന്ററുകളില്‍ യഥാസമയം പരിശോധന നടത്തി നെഗറ്റീവാകുന്നവരെ വീട്ടിലേക്ക് അയക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പതിനാല് ദിവസം കഴിഞ്ഞാലും പരിശോധന നടത്തുന്നില്ലെന്നും നെഗറ്റീവ് ആയവരെ പോസിറ്റീവ് ആകുന്നവര്‍ക്കൊപ്പം കിടത്തുന്നുവെന്നും രോഗികള്‍ പറയുന്നു. ലാബ് ടെക്നിഷ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ട്. പ്രാഥമിക പട്ടിക തയാറാക്കുന്ന ചുമതല പോലീസിന് ആയതോടെ പട്ടിക പൂര്‍ണമാകുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. അതാണ് പ്രതിദിന കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും 12 മണിക്കൂര്‍ വരെ രോഗികള്‍ക്ക് ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്. 108 കനിവ് ആംബുലന്‍സുകളാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: