ലണ്ടന്‍: പ്രീമിയര്‍ ലീഗ് പുതിയ സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആഴ്സണല്‍ ഫുള്‍ഹാമുമായി മാറ്റുരയ്ക്കും. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ലീഡ്സ് യുണൈറ്റഡുമായി ഏറ്റുമുട്ടും. കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യൂര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട ഇറങ്ങുന്നത്.
പതിനാറ് വര്‍ഷത്തിനുശേഷമാണ് ലീഡ്സ് യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം ലീഗിലെ മികച്ച പ്രകടനമാണ് അവര്‍ക്ക് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയ്റ്റം നേടികൊടുത്തത്. ഈ മികവ് പുതിയ സീസണിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ലീഡ്സ്.
നിലവിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ പ്രതിരോധം ദുര്‍ബലമായിരുന്നു. ഈ കുറവ് പരിഹരിക്കാന്‍ നാപ്പോളിയുടെ കൗലിബാലിയേയും ബേണ്‍മൗത്തിന്റെ നഥാന്‍ അകെയും സിറ്റി ടീമിലെടുത്തിട്ടുണ്ട്.
ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിലെത്തിയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും കരുത്താര്‍ജിച്ചുകഴിഞ്ഞു. അയാക്സ് മിഡ്ഫീല്‍ഡര്‍ ഡോണി വാന്‍ ഡി ബീക്കും യുണൈറ്റ്ഡ് ടീമില്‍ അണിനിരക്കും. ആദ്യ നാല് സ്ഥാനങ്ങള്‍ക്കായി ടോട്ടനം, ആഴ്സണല്‍, ലെസ്റ്റര്‍ സിറ്റി, എവര്ട്ടണ് എന്നീ ടീമുകളും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: