Categories: Kerala

തിരഞ്ഞെടുപ്പ് നീട്ടി വച്ചത് കൊണ്ടോ, കൃഷ്ണസ്തുതി പറഞ്ഞത് കൊണ്ടോ പിണറായി വിജയന്‍ രക്ഷപെടാന്‍ പോകുന്നില്ല : ബി. ഗോപാലകൃഷ്ണന്‍

Published by

തിരുവനനന്തപുരം: ഭരണകൂട അനീതി സൃഷ്ടിച്ച ചക്രവ്യൂഹം ഭേദിക്കാന്‍ അന്ത്യശ്രമമായി ദുര്യോധനന്‍ നടത്തിയ കൃഷ്ണസ്തുതി പോലെയാണ് പിണറായിയുടെ കൃഷ്ണസന്ദേശമെന്ന് സംസ്ഥാന ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഗുരുവായൂര്‍ അമ്പലനടയില്‍ പോയി ഇവിടെയാണോ കൃഷ്ണന്‍ എന്ന് ചോദിച്ച അഹങ്കാരത്തിന് പിണറായിയുടെ കൃഷ്ണസ്തുതി പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടയെല്ലിനേറ്റ പ്രഹരത്തില്‍ ദുര്യോധനന്‍ പുളഞ്ഞ പോലെ പിണറായിയുടെ ചങ്കിനേറ്റ പ്രഹരമാണ് സ്വര്‍ണ്ണ കള്ളക്കടത്ത് അടക്കമുള്ള ഇടപെടലുകളിലെ മുഖ്യമന്ത്രിയുടെ ഒഫീസ് ബന്ധം. തദ്ദേശ സ്വയംഭരണ തിരിഞ്ഞടുപ്പ് മാറ്റി വക്കുന്നതിലൂടെ തല്‍ക്കാലിക രക്ഷ മാത്രമെ കിട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജനങ്ങളില്‍ നിന്നും ഇടതും വലതും അകലുന്നതിന്റെ ലക്ഷണവും ഭയവുമാണ് തിരഞ്ഞെടുപ്പ് നീട്ടുക എന്ന ഒത്ത് തീര്‍പ്പ് തന്ത്രത്തിന്റെ കാരണം. എല്‍ഡിഎഫിന്റെ തന്ത്രത്തില്‍ യുഡിഎഫ് വീണു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വപ്നയും സരിതയും ഒന്നായി എടുത്ത ജനവിരുദ്ധ തീരുമാനത്തിനെതിരെ ജനപക്ഷത്ത് നിന്ന് ബിജെപി പൊരുതുമെന്നും അദ്ദേഹം കൂട്ടിചെര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക