കൊറോണയ്ക്കിടില് പകിട്ട് ഒട്ടും കുറയ്ക്കാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. രഥഘോഷയാത്ര, താലപ്പൊലി, രാധാകൃഷ്ണ വേഷങ്ങള്‍, ഉറിയടി, ഗജവീരന്, തായമ്പക, വെടിക്കെട്ട് എന്ന് വേണ്ട എല്ലാം നിറഞ്ഞ ജന്മാഷ്ടമി ആഘോഷങ്ങള്‍ ഇത്തവണ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വിപുലമായി കൊണ്ടാടിയത്. ഭക്തി യജ്ഞം എന്ന വാട്സ് ആപ് ആധ്യാത്മിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പിന്റെ രക്ഷാധികാരി ആധ്യാത്മിക പ്രഭാഷകന്‍ ഡോ.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനം ഹിന്ദുധര്‍മ്മ പ്രചാരകനും ആചാര്യനുമായ മധു കാടാമ്പുഴ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി. വാല്മീകി രാമായണ വിവര്ത്തകന് ഒ.എസ്. സതീഷ്, ആചാര്യന്മാരായ ഡോ. ഉണ്ണികൃഷ്ണന് നമ്പൂതിരി, ബ്രഹ്മശ്രി ചെറുവള്ളി രാമചന്ദ്രന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സി.എസ്. ഗോപകുമാര്‍, കബിത അനില്‍കുമാര്‍, അന്നലക്ഷ്മി, നീരജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി ഭക്തിയജ്ഞം ആധ്യാത്മിക കൂട്ടായ്മ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള നൂറോളം പേര് വ്യാഴാഴ്ച സംഘടിപ്പിച്ച ശോഭായാത്രയില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: