ന്യൂദല്‍ഹി: ഇന്നലെ വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ പറക്കലിലെ മികവിനും ആയുധങ്ങള്‍ക്കും പേരുകേട്ടവയാണ്. 300 കിലോമീറ്ററിലേറെ പറന്നു ചെന്ന് ശത്രുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്കാല്‍പ്പ് മിസൈലുകളും 150 കിലോമീറ്റര്‍ പരിധിയുള്ള മീറ്റിയോര്‍ മിസൈലുകളുമാണ് ഇതിലുള്ളത്.
ആകാശ യുദ്ധത്തില്‍ ലോകത്തെ ഏറ്റവും മകിച്ച മിസൈലുകളാണ് മീറ്റിയോര്‍ അഥവാ ഉല്‍ക്ക. പാക്കിസ്ഥാനും ചൈനയ്ക്കും ഇത്തരം മിലൈസുകളില്ല. ഇവയ്ക്കു പുറമേ മാരകമായ മറ്റായുധങ്ങളും ഘടിപ്പിച്ച റഫാലിന് ദൗത്യമനുസരിച്ച് 780 കിലോമീറ്റര്‍ മുതല്‍ 1,650 കിലോമീറ്റര്‍ വരെയാണ് യുദ്ധപരിധി. ഒറ്റയടിക്ക് 1,650 കിലോമീറ്റര്‍ വരെ പറന്നുചെന്ന് ദൗത്യം നിറവേറ്റി മടങ്ങാന്‍ ശേഷിയുണ്ട്. റഡാറുകളും ഇലക്ട്രോണിക് യുദ്ധോപകരണ സംവിധാനങ്ങളും ഉള്ള ഇവയ്ക്ക് പാക്കിസ്ഥാന്റെ എഫ്-16, ജെഎഫ്-17, ചൈനയുടെ ചെങ്ഡു 20 യുദ്ധവിമാനങ്ങളെ നിഷ്പ്രയാസം തോല്‍പ്പിക്കാം.
ആണവായുധം വര്‍ഷിക്കാനും ശേഷിയുള്ളവയാണ് ഇവ. അംബാല, ഹഷിമാര എയര്‍ബേസുകളില്‍ 18 എണ്ണം വീതമാകും വിന്യാസിക്കുക. ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ അതിര്‍ത്തി കൂടുതല്‍ ഭദ്രമാകും. 2,223 കിലോമീറ്ററാണ് വേഗത. 24,500 കിലോയാണ് ഭാരം. 10.3 മീറ്റര്‍ നീളം. 5.3 മീറ്റര്‍ ഉയരം.
സംഹാരത്തിന് സജ്ജമായി റഫാല്‍
ന്യൂദല്‍ഹി: കരുത്തനു വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായി. ഫ്രഞ്ച് നിര്‍മിത അത്യാധുനിക യുദ്ധവിമാനമായ റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ അവിഭാജ്യ ഘടകമായി. ഇതോടെ രാജ്യത്തിന്റെ പ്രഹരശേഷി പതിന്മടങ്ങ് വര്‍ധിച്ചു. അംബാലയിലെ വ്യോമസേനാത്താവളത്തില്‍ നടന്ന അതിഗംഭീരമായ ചടങ്ങില്‍ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളും സേനയുടെ ഭാഗമായി.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബദൗരിയ അടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍വധര്‍മ പൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വാട്ടര്‍ സല്യൂട്ടോടെ വിമാനങ്ങള്‍ക്ക് വിവരവേല്പ്പ് നല്കി. തുടര്‍ന്ന് നടന്ന, അഞ്ചു റഫാല്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയിലാക്കി. 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അവയില്‍ അഞ്ചെണ്ണം, ചൈനയുമായുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്ക് വേഗം കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: