തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസിലും ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നീക്കം ആരംഭിച്ചു. കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അടുത്തയാഴ്ച ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് എന്‍സിബി എന്‍ഫോഴ്‌സ്‌മെന്റിനോട് തേടിയിട്ടുണ്ട്. അതേസമയം ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കി. തിരുവനന്തപുരം ആസ്ഥാനമായ യുഎഎഫ്എക്‌സ്. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ,യുണിടാക് എന്നിവയില്‍ ബിനീഷിനുള്ള പങ്കാളിത്തം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
ഇഡിക്ക് മുമ്പാകെ ബിനീഷ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയെങ്കിലും ഇതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരഷിന് ഈ കമ്പനികള്‍ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. വിസ സ്റ്റാമ്പിങ് സുഗമമാക്കാന്‍ യുഎഇ കോണ്‍സുലേറ്റുമായി കരാര്‍ ഉണ്ടാക്കിയതിനാണ് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ സ്ഥാപനയുടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്ന് ബിനീഷ് മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പണമിടപാടുകളെ കുറിച്ചും ഇ.ഡി വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: