മാഞ്ചസ്റ്റര്‍: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന് ഇന്ത്യയുടെ വിരാട് കോഹ്ലിയാണെന്ന് ഓസീസ് റണ്‍മെഷീന്‍ സ്റ്റീവ് സ്മിത്ത്. ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്മിത്ത്.
സ്മിത്ത് ഇപ്പോള്‍ ഓസീസ് ടീമിനൊപ്പം ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ കോഹ്ലി ഏകദിന മത്സരങ്ങളില്‍ 43 സെഞ്ചുറിയടക്കം 11867 റണ്‍സ് നേടിയിട്ടുണ്ട്. 59.34 ശതമാനമാണ് ശാശരി. ഏഴു സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് കോഹ്ലിക്ക് മറികടക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: