കൊച്ചി : ഓണവുമായി ബന്ധപ്പെട്ട് ഹിന്ദുമത വിശ്വാസങ്ങളെ അപമാനിക്കുന്ന വിധത്തില്‍ ട്വീറ്റ് വിവാദമായതിന് പിന്നാലെ ശ്രീകൃഷ്ണജയന്തി ആശംസനേര്‍ന്ന് ഹൈബി ഈഡന് എംപി. എഫ്ബി പോസ്റ്റിലൂടെയാണ് ഹൈബി ആശംസയറിയിച്ചിരിക്കുന്നത്.
ഓണത്തോട് അനുബന്ധിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ആശംസ അറിയിച്ചുകൊണ്ട് നല്കിയ ട്വീറ്റിലായിരുന്നു ഹൈബിയുടെ വിവാദ പ്രസ്താവന. വാമന ജയന്തി ആഘോഷിക്കേണ്ടതില്ലെന്നായിരുന്നു ഹൈബിയുടെ ട്വീറ്റ്.
തിരുവോണത്തിന് വിഷ്ണുവിന്റെ അവതാരമായ വാമന മൂര്‍ത്തിയേയും ഹൈന്ദവ ആചാരങ്ങളേയും അപമാനിക്കുന്ന വിധത്തിലുള്ള ഈ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
വിവാദമായതോടെ ഇതില്‍ നിന്ന് തലയൂരാന്‍ വേണ്ടിയാണ് ആശംസ നേര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ അതും മുന്നില്‍കണ്ടാണ് ഇതെന്നും വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: