തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ അവസ്ഥ മോശമാകുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈഷലജ. ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമാണ്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാനുള്ള സാധ്യത ഏറെയാണ്. കേസുകള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരുമെന്നും ഇപ്പോള്‍ തന്നെ ലോകത്ത് വെന്റിലേറ്ററുകള്‍ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം. 15,000 ന് മുകളില്‍ കേസുകള്‍ വരും മാസങ്ങളില്‍ ഉണ്ടാകാമെന്ന് നേരത്തെ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.
ആരും റോഡില്‍ കിടക്കാന്‍ ഇടവരരുതെന്നും കോളനികളില്‍ രോഗം പടരാതെ നോക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. എന്നാല്‍, മതിയായ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: