കൊട്ടാരക്കര -കാര്‍മുകില്‍ വര്‍ണ്ണന്റെ മാറിലലിഞ്ഞ് കണ്ണന്റെ രാധയായി മലയാളത്തിന്റെ ഇഷ്ടതാരം അനുശ്രീ. നീലമേഘവര്‍ണ്ണന്റെ കളിക്കൂട്ടുകാരിയായി വൃന്ദാവനലീലകളാടിയാണ് ‘ശ്യാമമാധവ ‘മെന്ന തന്റെ ഫോട്ടോ ഷൂട്ടിലൂടെ അനുശ്രീ ജന്മാഷ്ടമി ആഘോഷത്തില്‍ പങ്കാളിയായത്.
കൊവിഡ് 19 എല്ലാവരേയും വീട്ടിലിരുത്തിയെങ്കിലും ജന്മാഷ്ടമി ആഘോഷത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് അനുശ്രീയും ടീമും കണ്ണന്റെയും രാധയുടെയും വേഷത്തില്‍ ബാലലീലകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ആഘോഷങ്ങളും ആചാരങ്ങളും മറക്കുന്ന കാലത്താണ് നാമിപ്പോള്‍.നന്മനിറഞ്ഞ നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും മറക്കാതിരിക്കട്ടെയെന്ന് അനുശ്രീ ആശംസിച്ചു.
മുന്‍ വര്‍ഷങ്ങളിലും തന്റെ ജന്മദേശമായ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രയില്‍ കണ്ണനായും രാധയായും അണിനിരക്കുന്ന അനുശ്രീ നാടിന്റെ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്.
മഹാവ്യാധിയുടെയും തോരാമഴയുടെയും ദുരിതത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഗോവര്ദ്ധനമാവുകയാണ് അനുശ്രീയുടെ ‘ശ്യാമമാധവം ‘. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിതിന്‍ നാരായണന് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഗുരുവായൂര്‍ സ്വദേശി പവിഴമാണ് കൃഷ്ണനായി അനുവിനൊപ്പം വേഷമിട്ടത്. പിങ്കിയും സുധിയുമാണിവരെ രാധയും കൃഷ്ണനുമായി അണിയിച്ചൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: