കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
കേരളത്തിന്റെ വിവിധ മേഖലകളിലെ പ്രധാന ചടങ്ങുകളില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് (തിരുവനന്തപുരം), ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ (കടമ്മനിട്ട), ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി.ജെ. രാജ്മോഹനന് (മാവേലിക്കര), മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ (കൊച്ചി), ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി എ. മുരളീകൃഷ്ണന് (ആലുവ), ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ (പട്ടാമ്പി), ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹ സംഘചാലക് അഡ്വ. എന്‍. ബലറാം (കോഴിക്കോട്), ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥിപ്രമുഖ് വത്സന് തില്ലങ്കേരി (കണ്ണൂര്‍) തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: