സതാംപ്റ്റണ്: ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴച്വച്ച ഇംഗ്ലീഷ് ബാറ്റ്സ്മാന് ഡേവിഡ് മലാന് ടി 20 ബാറ്റ്സ്മാന്മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി. പാക്കിസ്ഥാന്റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് മലാന് ഒന്നാം റാങ്കിലേക്ക് കുതിച്ചത്. മുപ്പത്തിമൂന്നുകാരനായ മലാന് ഓസീസിനെതിരായ മൂന്ന് മത്സരങ്ങളിലായി 129 റണ്‍സ് നേടി. നവംബറില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് മലാന് മുന്‍ മികച്ച റാങ്കിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: