സതാംപറ്റണ്: ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ വിജയം നേടി ഓസ്ട്രേലിയ ടി 20 ലോക ഒന്നാം നമ്പര്‍ സ്ഥാനം വീണ്ടെടുത്തു. മൂന്നാം മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഓസീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
278 പോയിന്റുമായാണ് ഓസീസ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ഇറങ്ങിയത്. പക്ഷെ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതോടെ അവര്‍ പിന്നാക്കം പോയി. മൂന്നാം മത്സരത്തില്‍ ജയിച്ചതോടെ 275 പോയിന്റുമായി അവര്‍ ഒന്നാം റാങ്ക് വീണ്ടെടുത്തു. 271 പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ 266 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
മിച്ചല്‍ മാര്‍ഷിന്റെ മികവിലാണ് അവസാന മത്സരത്തില്‍ ഓസീസ് വിജയിച്ചത്. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 19.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. മാര്‍ഷ് 39 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ക്യാപ്റ്റന്‍ ഫിഞ്ച് 39 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബെയര്‍സ്റ്റോയുടെ അര്‍ധ സെഞ്ചുറിയില്‍ (55) ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 145 റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: