ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവുകൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിനമാണ് ഇന്ന്. എഴുപത്തി അയ്യായിരത്തോളം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത്.
11.5 ലക്ഷത്തിലധികം സാമ്പിളുകള്‍ ഇന്ന് പരിശോധനിച്ചു. ഇതോടെ രാജ്യത്തെ പ്രതിദിന കൊറോണ പരിശോധന ശേഷി ഇതിനകം 11 ലക്ഷം കവിഞ്ഞു.
ഇത്രയും ഉര്‍ന്നനിരക്കില്‍ പ്രതിദിന പരിശോധന നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,549 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകള്‍ 5.18 കോടി മറികടന്നതായും ആരോഗ്യ മന്ത്രാലയം പറയുന്നു.
സമയബന്ധിതമായ രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും രാജ്യത്തെ മരണനിരക്കു കുറച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 1.69 ശതമാനമാണ് മരണനിരക്ക്.
2020 ജനുവരിയില്‍ രാജ്യത്ത് പുനെയില്‍ മാത്രമാണ് കൊറോണ സാമ്പിള്‍ പരിശോധന ലാബണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 1678 ലാബുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: