കോഴിക്കോട്ടെ ക്യാമറ കാഴ്‌ച്ചകൾ . എം.ആർ.ദിനേശ് കുമാർപരിസ്ഥിതി പ്രവർത്തകൻ ഷാജിയെ വധിക്കാൻ ശ്രമിച്ച പ്രതികളെ തെളിവെടുപ്പിനായി കോഴിക്കോട് കക്കോടി പട്ടർപടിയിൽ കൊണ്ടുവന്നപ്പോൾ പ്രതികളെ കാണാൻ പോലീസിനോട് ആവശ്യപ്പെടുന്ന ഷാജിയുടെ അമ്മ.
പൊന്നാനിക്ക് സമീപം കടലിൽ തകർന്ന മീൻപിടുത്ത ബോട്ടിന്റെ ഭാഗങ്ങൾ കോഴിക്കോട് കടപുറത്ത് അടിഞ്ഞപ്പോൾ ബോട്ടിലെ തൊഴിലാളികൾ ബോട്ടിൽ അവശേഷിക്കുന്നതെന്തെങ്കിലുമുണ്ടോന്ന് പരിശോധിക്കുന്നു.
കോഴിക്കോട് മഹിളാ മാൾ അടച്ചു പൂട്ടിയതിൽ പ്രതിഷേധിക്കുന്ന സംരംഭകരെ മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രമണ്യൻ സന്ദർശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: