ഇരിട്ടി: കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നരകിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍, വീരാജ്പേട്ട സ്വദേശികളായ എം.ബി. മുദാഷിര്‍ അഹമ്മദ്, മുഹമ്മദ് ഫറോഖ്, അരുണ്‍ മനു, എ.എസ്. മഹേഷ്, പി.എസ്. റഫീഖ് എന്നിവരെയാണ് വീരാജ്പേട്ട സബ് ഡിവിഷണല്‍ ഡിവൈഎസ്പി സി.ടി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ദന്തല്‍ കോളേജിന് ജംഗ്ഷന് സമീപത്ത് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും ഒരു ലക്ഷത്തോളം വില വരുന്ന മൂന്ന് കിലോ 361 ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച മാരുതി സുസൂക്കി കാറും പോലീസ് പിടിച്ചെടുത്തു. കര്‍ണ്ണാടകയില്‍ മയക്കുമരുന്ന് വിവാദം നടക്കുകയും സിനിമാനടികള് അടക്കം അറസ്റ്റിലാവുകയും ചെയ്ത അവസരത്തില്‍ മേഖലയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
വീരാജ്പേട്ടയിലെ മൈസൂര്‍, മാണ്ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തി. സിറ്റി പോലീസ് ഓഫീസര്‍ എച്ച്.എസ്. ഭോജപ്പ, പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ലോകേഷ്, സുനില്‍, ഗിരീഷ്, രജന്‍ കുമാര്‍, ആനന്ദ്, സതീഷ്, പോലീസ് െ്രെഡവര്‍ യോഗേഷ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: