വീണ്ടും വിവാദ പരാമര്‍ശവുമായി നടന് ടിനി ടോം. പിച്ചക്കാരും ലൈംഗിക തൊഴിലാളികള്‍ക്കും ഒരു കഴിവും ഇല്ലാത്തവരാണെന്നും അവരോട് തര്‍ക്കിക്കരുതെന്നും പട്ടികജാതി കുടുംബത്തില്‍ നിന്നുവരെ മിമിക്രിക്കാര് വേദികളില്‍ എത്തുന്നുണ്ടെന്നുമാണ് ടിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം അധിഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ചാനല്‍ കോമഡികളിലെ സ്ത്രീ വിരുദ്ധതയെയും ശരീരത്തെക്കുറിച്ചുളള കളിയാക്കലുകളെയും ടിനി ന്യായീകരിക്കുകയാണ് അഭിമുഖത്തില്‍ ചെയ്തിരിക്കുന്നത്. കൗമുദി ചാനലിലെ ഈ അഭിമുഖത്തിനെതിരെ പ്രതിഷേധം ശക്തമാണ്. യുട്യൂബില്‍ അപ്പ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ടിനി ടോമിന്റെ വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:
മിമിക്രിയിലേക്ക് ആളുകള്‍ വന്നിരിക്കുന്നത് താഴെ നിന്നാണ്. ഒരുപാട് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ആളുകള്‍ വന്നിരിക്കുന്നത്. ഈവന്‍ പട്ടികജാതി കുടുംബത്തില്‍ നിന്നുവരെ. അവരില്‍ നിന്ന് ഒരുപാട് പേരുണ്ട്. അവര്‍ക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുളളതാണ് മിമിക്രി. അവര്‍ ഒരാളെ അവഹേളിക്കാനോ, ഇന്‍സല്‍ട്ട് ചെയ്യാനോ ബോഡി ഷെയിമിംഗിനോ ഒന്നുമല്ല മിമിക്രി ചെയ്യുന്നത്. അതൊരു തമാശ മാത്രം. കാണുക, കേള്‍ക്കുക, മറന്നുകളഞ്ഞേക്കുക. അത് എല്ലാവരും എന്ജോയ് ചെയ്യുന്നുണ്ട്.
പിന്നെ എന്റെ കാരണവന്മാര് പറഞ്ഞിട്ടുണ്ട്, മനസില്‍ വെക്കേണ്ട സന്ദേശമാണത്. നമ്മള് ഒരിക്കലും പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും തര്‍ക്കിക്കരുത്. വേറൊന്നുമല്ല, അവര്‍ ചിലപ്പോള്‍ ഗതികേട് കൊണ്ടായിരിക്കാം അങ്ങനെയായത്, ഒരുപക്ഷേ വിധിയായിരിക്കാം.
ആ പാവങ്ങള്‍ക്ക് ഒന്നും വില്‍ക്കാനില്ല. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. ഞാന്‍ അവരെ തളളിപ്പറയുന്നതല്ല. അവര്‍ എന്തും എടുത്ത് വില്‍ക്കും. അവര്‍ക്ക് സ്കില്‍സ് ഇല്ലല്ലോ. സ്കില്‍ ഇല്ലാത്തത് കൊണ്ട് ഒന്നും ഡെവലപ്പ് ചെയ്യാത്ത അവര്‍ എന്തും വില്ക്കാന് തയ്യാറാകും. അവിടെ നമ്മള് തര്‍ക്കിച്ചാല്‍ നമ്മളെ നാറുകയുളളൂ. കാരണം അവര്‍ എന്തും വില്ക്കാന് തയ്യാറാകും. അതുകൊണ്ട് ചീപ്പായ അവരോട് ഞാന്‍ പ്രതികരിക്കാറില്ല. അങ്ങനെ അവര്‍ക്കൊരു പബ്ലിസിറ്റി വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: