ബെംഗളൂരു : കേരളത്തിന് പുറത്തും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകള്‍ നടത്തിയതായി പരാതി. ബെംഗളൂരു പോലീസിലാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരിക്കുന്നത്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കമ്മിഷണര്‍ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
31 ലക്ഷം രൂപ തട്ടിയെടുത്തതായി ഒരു മലയാളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു യശ്വന്ത് പുര പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളെല്ലാം മറികടന്നാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയിരുന്നത്. കോന്നിയില്‍ മാത്രം ഇവര്‍ 600 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമ ഉള്‍പ്പടെയുള്ളവരെ കൂടുതല്‍ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ്.
റിമാന്‍ഡിലായിരുന്ന പോപ്പുലര്‍ ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റീബ മേരി എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കമ്പനിയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: