പത്തനംതിട്ട : കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മാനസിക പിരുമുറക്കത്തിലെന്ന് പോലീസ്. ആംബുലന്‍സിലെ സംഭവത്തിന് ശേഷം യുവതി മാനസികമായി തകര്‍ന്ന നിലയിലാണ് ഉള്ളത്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കാന്‍ ഇതുവര സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പഴയപോലെ ആയെങ്കില്‍ മാത്രമേ മൊഴിയെടുക്കാനാകൂ. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങിനായി മനോരോഗ വിദഗ്ധനെ നിയമിച്ചു കഴിഞ്ഞു. നാല് ദിവസത്തിന് ശേഷമേ മൊഴി എടുക്കാന്‍ ശ്രമിക്കൂവെന്നും പോലീസ് അറിയിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പെണ്‍കുട്ടിയെ പീഡീപ്പിച്ചതായി വൈദ്യ പരിശോധനില്‍ തെളിഞ്ഞിട്ടുണ്ട്. പിടിയിലായ നൗഫല്‍ നിലവില്‍ കൊട്ടാരക്കര സബ്ജെയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൗഫലിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. പിസിആര്‍ പരിശോധനയുടെ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് ലഭിച്ചേക്കും. അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം യുവതിക്കൊപ്പം അടൂരില്‍ നിന്ന് കോഴഞ്ചേരിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ വീട്ടമ്മയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഇവരില്‍ നിന്നും അന്വേഷണത്തിന് സഹായകമായ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്, ദേശീയ മനുഷ്യാവകാശ കമ്മീഷന്, ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷന് എന്നിവരും പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: