ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ബെന്‍സ്റ്റോക്സിന്റെ സേവനം പതിമൂന്നാമത് ഐപിഎല്ലിന്റെ തുടക്കത്തില്‍ രാജസ്ഥാന് റോയല്‍സിന് ലഭിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുക.
ഇംഗ്ലീഷ് താരമായ ബെന്‍സ്റ്റോക്സ് നിലവില്‍ ന്യൂസിലന്‍ഡിലാണ്. പിതാവിന് കാന്‍സര്‍ ബാധിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ബെന്‍സ്റ്റോക്സ് കഴിഞ്ഞമാസം ന്യൂസിലന്‍ഡിലേക്ക് പോയത്.
ന്യൂസിലന്‍ഡിലെ ക്വാറന്റൈന് നിയമം അനുസരിച്ച് പുറത്തുനിന്നു വരുന്നവര്‍ പതിനാല് ദിവസം ഐസോലേഷനില്‍ കഴിയണം. ഈ കാലാവധി പൂര്‍ത്തിയാക്കിയശേഷമേ ബെന്‍സ്റ്റോക്സിന് പിതാവിനെ കാണാനാകൂ.
കുടുംബത്തോടൊപ്പം കുറച്ചു ദിവസം കൂടി ചെലവഴിച്ചിട്ടേ ബെന്‍സ്റ്റോക്സ് തിരിച്ചുവരൂ. ഐപിഎല്‍ പ്രോട്ടോക്കോള്‍ പ്രകാരം ദുബായിലെത്തിയശേഷം പതിനാല് ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയശേഷമേ ടീമിനൊപ്പം ചേരാനാകൂ. അതിനാല്‍ ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളില്‍ ബെന്‍സ്റ്റോക്സിന് രാജസ്ഥാന് റോയല്‍സിനായി കളിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: