കോട്ടയം: ആറന്മുളയില് കോറോണ പരിശോധനയക്ക് കൊണ്ടുപോകുന്ന വഴി യുവതി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രക്ഷോഭവുമായി എന്‍ഡിഎ. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയും പരസ്യമായി യുവതിയോട് മാപ്പ് പറയണമെന്ന് എന്‍ഡിഎ നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നാളെ ഉപവസിക്കും.
നാളെ രാവിലെ 10 മണിയ്ക്ക് പന്തളത്ത് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തില്‍ കേരളാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പി.സി തോമസ് ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പത്മകുമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. കൊറോണ ബാധിച്ച ഒരു യുവതി പാതിരാത്രി തനിച്ച് യാതൊരുസുരക്ഷയും നല്‍കാതെ ആംബുലന്‍സില്‍ യാത്രയാക്കുകയും പീഡിപ്പിക്കാന്‍ എല്ലാവിധ സാഹചര്യവും ചെയ്ത് കൊടുക്കുകയും ചെയ്ത സര്‍ക്കാരാണ് ഈ കേസിന്റെ ഉത്തരവാദിയെന്ന് എന്‍ഡിഎ ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയും പരസ്യമായി യുവതിയോട് മാപ്പ് പറയണം. കേസന്വേഷണം വിദഗ്ദ കുറ്റാന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് കെ. സുരേന്ദ്രന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: