തിരുവനന്തപുരം: ഭരതന്നൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് അതിക്രൂരമായെന്ന് എഫ്ഐആര്‍. പ്രതി യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തില്‍ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.
കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരുകൈകളും പിറകില്‍ കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകിക്കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്റീന് ലംഘിച്ചതിന് പോലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
കുളത്തൂപ്പുഴയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനായാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സഹായം തേടിയത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഭരതന്നൂരിലെ വീട്ടിലേക്ക് ചെല്ലണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഭരതന്നൂരിലെ വാടകവീട്ടിലെത്തിയ യുവതിയെ അവിടെ വച്ചാണ് പീഡനത്തിനിരയാക്കിയത്.
പിറ്റേന്ന് വെളളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെളളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാങ്ങോട് പോലീസ് ഇയാളെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പീഡനം നടന്ന ഫ്ലാറ്റില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: