തൃശൂര്‍: കുന്നംകുളത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ക്കും തുറക്കുളം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുമുള്പ്പടെയുള്ളവര്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.നഗരസഭ കൗണ്‍സിലറായ കിഴൂര്‍ സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കൗണ്‍സിലര്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു വരികയായിരുന്നു.
തുറക്കുളം മാര്‍ക്കറ്റിലെ മത്സ്യ കയറ്റിറക്ക് തൊഴിലാളിയായ 53 വയസുകാരനും 20-ാം വാര്‍ഡിലെ 53 വയസുള്ള പുരുഷന്, 49 വയസുള്ള സ്ത്രീ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: