മാനന്തവാടി: അതി മാരകമായ മയക്കുമരുന്നായ എംഡിഎംഎ കൈവശംവെച്ച കുറ്റത്തിന് രണ്ട് പേര് എക്സൈസ് പിടിയില്‍. ചൂട്ടക്കടവ് സ്വദേശിയായ ജയപാണ്ടി എ. (21) മനന്തവാടി അമ്പുകുത്തി സ്വദേശിയായ കുളങ്ങര വീട്ടില്‍ ഷെഫീക്ക് കെ.വി (27) എന്നിവരെയാന് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ശറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന മാനന്തവാടി കമ്മോം സ്വദേശിയായ പടിക്കല്‍ക്കണ്ടി വീട്ടില്‍ ജിന്‍ഷാദ് എന്നയാളും പള്ളിക്കല്‍ സ്വദേശിയായ ചാത്തോത്ത് വീട്ടില്‍ ഷംനാസ് എന്നയാളും സംഭവസ്ഥലത്ത് നിന്നും കാറില്‍ രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഒരു ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവുമാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്ത്.
പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ 0.5 ഗ്രാം പോലും കൈ വശം വെക്കുന്നത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം. കെ, സനൂപ് കെ.എസ്, ഷിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ വീഡിയോകോണ്ഫറണ് സിംഗ് മുഖാന്തരം മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: