കല്‍പ്പറ്റ: ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലങ്ങള്‍ ഒരുങ്ങി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശ്രീ കൃഷ്ണജയന്തി ആഘോഷങ്ങള്‍ വീടുകളില്‍ നടക്കും. കൊറോണ പ്രോട്ടോകോള്‍ പ്രകാരമാണ് ആഘോഷങ്ങള്‍ നടക്കുക. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങളും വിവിധ പരിപാടികളും നടത്തപ്പെടും.
ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ വീടുകളിലും ബാലഗോകുലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. കല്‍പ്പറ്റയിലെ വിവിധ ഇടങ്ങളില്‍ പി.കെ. മുരളീധരന്‍, സുനില്‍ പൊങ്ങിനി, കെ.പി. ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. മാനന്തവാടിയില്‍ സന്ദോഷ്. ജി. നായര്‍, പ്രഭാകരന്‍, റിനീഷ് മഹേഷ്, പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലും. ദ്വാരകയില്‍ വി.കെ മുരളീധരന്‍, കെ.സദാനന്ദന്‍, ബത്തേരിയില്‍ കെ.ജി. സതീശന്‍, ഉമേഷ് ബത്തേരി, കെ.എസ്. സുജേഷ്, കെ. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലും വിവിധ ഇടങ്ങളില്‍ പതാക ഉയര്‍ത്തി.
അമ്പലവയലില്‍ എ.സുധീഷ്, സജീവന്‍ തോമാട്ടുചാല്‍ എന്നിവരുടെയും, പുല്‍പ്പള്ളിയില്‍ കെ.എസ് ഉണ്ണികൃഷ്ണന്‍, ഉദയന്‍ പുല്‍പ്പള്ളി, ഗിരീഷ് പുല്‍പ്പള്ളി, പുഷ്പ സജീവന്‍, വി.മധു എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി. മേപ്പാടിയില്‍ പ്രകാശ് നെടുമ്പാല, വൈത്തിരിയില്‍ ശ്രീനാഥ് വൈത്തിരി, പനമരത്ത് വി.കെ. സന്തോഷ് കുമാര്‍, കെ.എന്‍. രാജേഷ്, ഗണേഷ് പനമരം, താലൂക്ക് സഹ കാര്യവാഹ് എം.റ്റി. കുമാരന്‍, കാര്യവാഹ് എം.വിനോദ് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
കുട്ടികള്‍ വീടുകളില്‍ കൃഷ്ണ കുടിരം കെട്ടി നാമ ജപവും നടത്തി. മാനന്തവാടി കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ മത്സരങ്ങള്‍ ആരംഭിച്ചത്. എല്ലാ വീടുകളിലും ദീപ കാഴ്ച നാമജപം എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ശ്രീ കൃഷ്ണജയന്തി ദിവസം കുട്ടികള്‍ കൃഷ്ണവേഷം കെട്ടുകയും നാമ ജപം നടത്തുകയും ചെയ്യും. ഓണ്‍ലൈന്‍ ആയി നടത്തുന്ന മത്സര പരിപാടികളുടെ സമ്മാനധാനവും ശ്രീ കൃഷ്ണ ജയന്തി ദിവസം നല്‍കും. വൈകിട്ട് ദീപ കാഴ്ച, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍ മത്സരങ്ങള്‍, കണ്ണനെ ഊട്ട്, കൂടാതെ സെല്‍ഫി മത്സരവും നടത്തും. മേഖലാ അധ്യക്ഷന്‍ വി.കെ. സന്തോഷ്, മേഖലാ കാര്യദര്‍ശി വി.കെ. സുരേന്ദ്രന്‍, മേഖലാ സമിതി അംഗം എന്‍.സി. പ്രശാന്ത്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് കെ.ജി. സതീശന്‍ എന്നിവര്‍ ജില്ലയില്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: