ലണ്ടന്‍: സസെക്സ് ബാറ്റ്സ്മാന് ഫില്‍ സാള്‍ട്ടിനെ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പര പതിനൊന്നിന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കും.
ജൂലൈയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 58പന്തില്‍ നൂറ് റണ്‍സ് അടിച്ചെടുത്ത ബാറ്റ്സ്മാനാണ് സാള്‍ട്ട്. എന്നാല്‍ ഇത്വരെ രാജ്യാന്തര തലത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ലിസ്റ്റ് എ ക്രിക്കറ്റില്‍ 32.93 ശതമാനമാണ് ശരാശരി. പതിനാറ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും നേടി.
ജോ ഡെന്‍ലി, സാക്കിബ് മെഹ്മൂദ് എന്നിവരെ നേരത്തെ തന്നെ റിസര്‍വ് താരങ്ങളായി ഇംഗ്ലണ്ട് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: