പത്തനംതിട്ട: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് ആറന്മുളയില് നടന്ന പീഡനത്തെ ന്യായീകരിക്കാന്‍ വിഷംതുപ്പി സിപിഎം പ്രവര്‍ത്തകര്‍. കൊറോണ വൈറസ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സിപിഎം പ്രവര്‍ത്തകനും കൊണ്ടോട്ടി സ്വദേശിയുമായ അബ്ദുള്‍ മജീദാണ് ഇത്തരത്തിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്.
‘ആറന്മുള സംഭവം പീഡനം അല്ല, മറിച്ച് അത് ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവും…
സത്യം പുറത്തുവരും മുന്‍പ് ആ വ്യക്തിയെയും മതവിഭാഗത്തെയും കരിവരിത്തേക്കരുത്. ഇതിന് പിന്നില്‍ ചില പ്രത്യേക വിഭാഗം ആളുകളുടെ സംഘടിതബുദ്ധി ഉണ്ടെന്ന് തീര്‍ച്ച.. ഫീലിംഗ് പരമ പുച്ഛം’ എന്നാണിയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഈ വിഷം തുപ്പുന്ന പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
രോഗബാധിതയായ യുവതിയെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നു പുലര്‍ച്ചെ ആറന്മുളയില് വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.
കോഴഞ്ചേരിയില്‍ നിന്ന് യുവതിയെ വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു യുവതിയും ആംബുലന്‍സിലുണ്ടായിരുന്നു. ഈ യുവതിയെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പ്രവേശിപ്പിച്ച ശേഷമാണ് രോഗവാസ്ഥ കൂടുതലുള്ള യുവതിയെ വിദഗ്ധ ചികില്‍സയ്ക്ക് അയയ്ക്കുകയായിരുന്ന. ഈ യാത്രയില്‍ യുവതിയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചികിത്സാ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ പോലീസെത്തി കേസെടുത്തു. പ്രാഥമിക ചികില്‍സയും നല്കിയ പെണ്‍കുട്ടി ഇപ്പോഴും ക്വാറന്റീനിലാണ്. ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്കെതിരെ ഹീനമായ രീതിയില്‍ വ്യാജപ്രചരണം അഴിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: