ന്യൂദല്‍ഹി: രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 31, 80, 865 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 73, 642 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെയാണ് രോഗ മുക്തരുടെ എണ്ണം 32 ലക്ഷത്തോടടുത്തത്. രോഗ മുക്തി നിരക്ക് 77.32 ശതമാനമനത്തിലേക്ക് ഉയര്‍ന്നതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 20 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് മരണ നിരക്ക് 1.72 ശതമാനമായി കുറഞ്ഞു. ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കോവിഡ് ആശുപത്രി ഐസിയുകളിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ട ക്ലിനിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി എയിംസും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നല്‍കിവരുന്നു. ഇത് കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക