സതാംപ്റ്റണ്: അവസാന നിമിഷങ്ങളില്‍ ബൗളര്‍മാര്‍ നടത്തിയ മിന്നുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് വിജയം. ആവേശം വാനോളം ഉയര്‍ന്ന ആദ്യ ടി20 മത്സരത്തില്‍ ആതിഥേയര്‍ രണ്ട് റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.
163 റണ്‍സെന്ന വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസ്ട്രേിലിയ വിജയത്തിന് തൊട്ടടുത്തെത്തിയതാണ്. അവസാന ആറ് ഓവറില്‍ ജയിക്കാന്‍ 39 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ശക്തമായി പോരാടിയതോടെ ഓസീസിന് ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 160 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 162 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി.
ജോസ് ബട്ലര്, ഡേവിഡ് മലാന് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 162 റണ്‍സ് നേടിയത്. ബട്ലര് 29 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്തു. ഡേവിഡ് മലാന് 43 പന്തില്‍ 66 റണ്‍സ് എടുത്തു. മലാനാണ് മാന്‍ ഓഫ് ദ മാച്ച്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്, കെയ്ന്‍ റിച്ചാര്ഡ്സണ്, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മികച്ച ബാറ്റിങ് കാഴ്ചവച്ചു. വാര്‍ണര്‍ 47 പന്തില്‍ 58 റണ്‍സും ഫിഞ്ച് 32 പന്തില്‍ 46 റണ്‍സും നേടി. മാര്‍ക്കസ് സ്റ്റോയ്നിസ് 18 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ആദില്‍ റഷീദും രണ്ട് വിക്കറ്റ വീതം എടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സതാംപ്റ്റണില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: