ധാക്ക: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുര്‍ റഹ്മാനെ ടീമിലെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലില്‍ കളിക്കാന്‍ റഹ്മാന് അനുമതി നല്‍കിയില്ല. ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം ഒക്ടോബറില്‍ നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചു.
ഈമാസം പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലാണ് പതിമൂന്നാമത് ഐപിഎല്‍ അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: