തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വര്‍ഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നിട്ടും കേരള പോലീസും നാര്‍കോട്ടിക് സെല്ലും എന്തിനാണ് അടയിരിക്കുന്നതെന്നും കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മയക്കുമരുന്ന് കേസിലെ കണ്ണികള്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും കേരള പോലീസ് അന്വേഷണം നടത്തുന്നില്ല. സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നല്കുന്ന സൂചനയെന്നും അദേഹം ആരോപിച്ചു. മയക്കുമരുന്നിന്റെ ശൃംഖല കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ പല സിനിമാ താരങ്ങള്‍ക്കും ഈ മാഫിയയുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് അതൊന്നും ഇവിടെ അന്വേഷിക്കേണ്ടെന്നാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് പലവട്ടം നിശാ പാര്‍ട്ടികള്‍ നടന്നു. ഇതിലൊന്നും അന്വേഷണം നടന്നിട്ടില്ല. മയക്കുമരുന്ന് കേസില്‍ സ്വന്തം പാര്‍ട്ടിക്കാരെയും സില്‍ബന്തികളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തില്‍ കുറ്റവാളികളെ രക്ഷിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു ആഭ്യന്തര വകുപ്പെന്നും സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: