അഗളി(പാലക്കാട്): കേരളത്തിലെ ക്രൈസ്തവ സമൂഹം വംശഹത്യ ഭീഷണി നേരിടുകയാണെന്ന് കത്തോലിക്കാ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും പുരോഹിതനുമായ ഫാ.സേവ്യര്‍ ഖാന് വട്ടായില്‍. കേരളത്തിലെ ക്രൈസ്തവര്‍ക്ക് സംവരണാവകാശങ്ങള്‍ ലഭിക്കുന്നില്ല. ജോലിയില്ല. വിദേശത്ത് ജോലി തേടി അലയേണ്ട ഗതികേടിലാണ്. നിലനില്‍പ്പിന് വേണ്ടിയുള്ള ഓട്ടത്തിലാണവര്‍. പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും വിവേചനം നേരിടുന്നു. ആളും തരവും നോക്കിയാണ് നിയമനടപടികള്‍. കര്‍ഷകരുടെ സമരം ഉദ്ഘാടനം ചെയ്തതിന് താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുത്തു. മതാചാര്യന്മാരെ അവഹേളിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് അദേഹം പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.
മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ അയ്യായിരത്തോളം കുട്ടികളെയും 18841 സ്ത്രീകളെയും കാണാതായി. ഇതൊന്നും വാര്‍ത്തയല്ല. ഇതിനെതിരെ സംസാരിക്കേണ്ടവരും മാധ്യമങ്ങളും വാങ്ങി വച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് പ്രണയക്കെണി. 2006നും 2010നും ഇടയില്‍ മൂവായിരത്തിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് പ്രണയക്കെണിയില്‍ അകപ്പെട്ടത്. പിന്നീടുള്ള പത്ത് വര്‍ഷം ഇതിനേക്കാളും വേഗത്തിലാണ് പ്രണയക്കുരുക്ക് വളര്‍ന്നതെന്നും അദേഹം പറഞ്ഞു.
കേരളത്തിന്റെ അന്തരീക്ഷം മാറി. അസ്വസ്ഥമായ സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. തീവ്രവാദം വളരെ വേഗത്തില്‍ പിടിമുറുക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും അവര്‍ നുഴഞ്ഞുകയറുന്നു. സാഹിത്യകാരന്മാരിലും ജിഹാദിസ്റ്റുകളുണ്ട്. ഇരുപത് വര്‍ഷക്കാലമായി കേരള സമൂഹം ധ്രുതഗതിയില്‍ പരിണാമത്തിന് വിധേയമാകുന്നു. എല്ലാ മണ്ഡലങ്ങളിലും തീവ്രവാദികള്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. സമൂഹത്തില്‍ സ്വാധീനമുള്ളവരെ അവര്‍ക്കാവശ്യമുള്ളത് നല്കി കൂടെനിര്‍ത്തുകയാണ്.
സിനിമാ മേഖലയില്‍ ഇത്തരത്തില്‍ ധ്രുവീകരണത്തിന് വശംവദരായവര്‍ നിറഞ്ഞുനില്‍ക്കുകയാണ്. മാധ്യമങ്ങളെയും പ്രത്യേക സിദ്ധാന്തക്കാര്‍ വാങ്ങിവെച്ചിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യം വരുമ്പോള്‍ ശബ്ദിക്കും. അല്ലാത്തപ്പോള്‍ മൗനം പാലിക്കും.
കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പ്രവര്‍ത്തനം ശക്തമാണെന്ന് ഐക്യരാഷ്ട്ര സഭ പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. . എന്തുകൊണ്ട് സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീവ്രവാദികളെ പ്രീണിപ്പിക്കുകയും അവര്‍ക്കു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ന് ഇത് മനസ്സിലാക്കിയില്ലെങ്കില്‍ നാളെ വളരെയധികം ദുഖിക്കേണ്ടി വരും.
സ്വീഡനില്‍ സംഭവിച്ചത് കേരളത്തിലും നടക്കുമെന്നും സേവ്യര്‍ ഖാന് വട്ടായില്‍ പറഞ്ഞു. ക്രിസ്ത്യന്‍ മതാചാര്യന്മാരെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ശവസംസ്കാരം നടന്നത് അകലവും നിയമവും പാലിക്കാതെയാണ്. എന്നാല്‍ ഇടുക്കി പിതാവിന്റെ ശവസംസ്കാരത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചു. ഇത് വിവേചനമാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: