ബെംഗളൂരു : ക്ഷേത്രങ്ങളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹം നടത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സപ്തപടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍ധന കുടുംബത്തില്‍പെട്ട കുട്ടികളുടെ വിവാഹത്തിന് സഹായം നല്കാന് മുഖ്യമന്ത്രി ബി.എസ്. യദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നൂറോളം മുന്‍നിര ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. ഏപ്രില്‍ 26 മുതല്‍ മെയ് 24 വരെ തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇത് നീണ്ടുപോവുകയായിരുന്നു. വിവാഹത്തിനായി 5000 മുണ്ടും ഷര്‍ട്ടുകളും, 10,000 സാരികളും ഇതിനോടകം തന്നെ വാങ്ങിയിട്ടുണ്ട്.
സപ്തപടി പദ്ധതി പ്രകാരം ഓരോ വധുവിനും എട്ട് ഗ്രാം വീതം നല്‍കും. കൂടാതെ ആദര്‍ശ വിവാഹ പദ്ധതി പ്രകാരം യുവതികളുടെ പേരില്‍ സര്‍ക്കാര്‍ 10,000 രൂപ സ്ഥിര നിക്ഷേപവും നല്‍കും. ബന്ധപ്പെട്ട രേഖകളുമായി അപേക്ഷിക്കുന്ന യുവതി യുവാക്കളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍ കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ദിവസം ഒരു വിവാഹം എന്ന വിധത്തിലാകും ഇത് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: