റയോഡിജനറോ: കമ്മ്യൂണിസ്റ്റു ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം വെറിയുടെ ചിഹ്നമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോയുടെ മകന് എഡ്വേര്‍ഡോ ബോല്‍സനാരോ. ഈ ചിഹ്നം ഉണ്ടാക്കുകയോ വില്ക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നവരെ പിടികൂടി ജയിലില്‍ ഇടണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ താന്‍ ബില്‍ കൊണ്ടുവരുമെന്നും എഡ്വേര്‍ഡോ ട്വിറ്ററിലിട്ട വീഡിയോയില്‍ വ്യക്തമാക്കി.
നാസിസവും കമ്മ്യൂണിസവും ക്രിമിനില്‍ കുറ്റമായി ബ്രസീല്‍ പ്രഖ്യാപിക്കണം. ഇവ രണ്ടും വലിയ നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്റ്റാലിനും ഹിറ്റ്ലറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്, അദ്ദേഹം ചോദിക്കുന്നു. നാസികളും കമ്മ്യൂണിസ്റ്റുകളും പോളണ്ട് കീഴടക്കിയ സമയത്ത് നടത്തിയ വംശഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബ്രസീലില്‍ നിയമം കൊണ്ടുവരണം. അദ്ദേഹം തുടര്‍ന്നു.
പ്രസിഡന്റ് ജെയര്‍ ജെയ്ര് ബോല്‍സനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. സകല സോഷ്യലിസ്റ്റുകളെയും ഉന്മൂലനം ചെയ്യണമെന്നാണ് ഒരിക്കല്‍ ജെയ്ര് പറഞ്ഞത്. ചൈനയുടെ ശത്രുരാജ്യമായ തായ്വാന് സന്ദര്‍ശിച്ച് തന്റെ കമ്മ്യൂണിസ്റ്റു വിരോധം ജെയ്ര് പ്രകടിപ്പിച്ചിട്ടുണ്ട്. ജനാധിപത്യവും സുതാര്യതയുമില്ലാത്ത രാജ്യമാണ് ചൈനയെന്നും ഒരിക്കല്‍ എഡ്വേര്‍ഡോ തുറന്നടിച്ചു. പ്രസിഡന്റിന്റെ മകന് മനോരോഗമാണെന്നാണ് ചൈന തിരിച്ചടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: