ദുബായ്: അഞ്ചു മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി നെറ്റ്സില്‍ പരിശീലനം നടത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന് കൂടിയായ കോഹ്ലി ഐപിഎല്ലിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് കോഹ്ലി അവസാനമായി നെറ്റ്സില്‍ പരിശീലനം നടത്തിയത്. ധര്‍മശാലയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് അന്ന് നെറ്റ്സില്‍ പരിശീലനം നടത്തിയത്. അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് പരിശീലനത്തിനിറങ്ങിയതെങ്കിലും യാതൊരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് കോഹ്ലി പറഞ്ഞു. ലോകത്തെ മികച്ച ബാറ്റ്സ്മാനാണെങ്കിലും കോഹ്ലിക്ക് ഇത്വരെ റോയല്‍ ചലഞ്ചേഴ്സിന് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാനായിട്ടില്ല. ഇത്തവണ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: