ബംഗളുരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയെ കര്‍ണ്ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നടിയുടെ എലഹങ്കയിലെ ഫ്ളാറ്റില്‍ ഇന്ന് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ് കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ എല്ലാം പഴയ ഫയലുകള്‍ രണ്ടുദിവസം മുമ്പ് നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
രാഗിണിയോട് ഇന്നലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല ഇവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹാജരായില്ല. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്ന് രാവിലെ ഇവരുടെ ഫ്ളാറ്റിലെത്തി കസറ്റഡിയില്‍ എടുത്തത്.
രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കര്‍. മയക്കുമരുന്ന് കേസില്‍ മറ്റൊരു നടിയായ സഞ്ജന ഗല്‍റാണിയേയും ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: