തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കുടുക്കിലാക്കി കൂടുതല്‍ തെളിവുകള്‍. അറസ്റ്റിലായ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുള്ളതായാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.
ബിനീഷുമായി അനൂപ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ അനൂപ് ബിനീഷിനെ വിളിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ പണമില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഫോണ്‍ വിളി. തുടര്‍ന്ന് ബിനീഷ് 15000 രൂപ ട്രാന്‍ഫര്‍ ചെയ്തു നല്‍കിയെന്നും അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ബിനീഷിന് പങ്കാളിത്തമുള്ള ബെഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് കേസിലെ മറ്റൊരു പ്രതിയായ റിജേഷ് രവീന്ദ്രന് അന്വേഷണ സംഘത്തിന് മുമ്പാകെ അറിയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് അനൂപിന്റെ കോള്‍ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
അനൂപിന്റെ 78299 44944 എന്ന നമ്പറില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ 456ല്‍ അവസാനിക്കുന്ന മൊബൈല്‍ നമ്പറിലേക്കാണ് കോളുകള്‍ പോയിട്ടുള്ളത്. ഓഗസ്റ്റ് 1ന് ഇരുവരും തമ്മില്‍ രണ്ട് തവണ സംസാരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ കോള്‍ 196 സെക്കന്‍ഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കന്‍ഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതല്‍ 1.28 വരെയുള്ള സമയത്തിനിടെ അഞ്ച് തവണ സംസാരിച്ചു. എട്ട് സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെയാണ് സംസാര ദൈര്‍ഘ്യം. തുടര്‍ന്ന് 21നാണ് അനൂപ് പിടിയിലാകുന്നത്.
അതേസമയം അനൂപിന് പണം നല്‍കിയത് ബെംഗളൂരുവിലെ ബിനീഷിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണെന്നും ആരോപണമുണ്ട്. ബിനീഷ് ഡയറക്ടറായ ഈ സ്ഥാപനത്തില്‍ അനൂപിനുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: