ലേ: അതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള പ്രകോപനം ഗൗരവകരമെന്നുും സ്ഥിതി അതീവ ഗുരുതരമാണെന്നും കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ. ഇന്നലെയാണ് ലേയിലെത്തിയത്. പിന്നീട് മൂന്ന് സുപ്രധാന മേഖലകള്‍ സന്ദര്‍ശിച്ചു. തനിക്കൊപ്പം മറ്റ് സൈനിക ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നമ്മുടെ സൈനികര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവരെല്ലാം ഏതു സാഹചര്യവും നേരിടാന്‍ തയ്യാറുമാണ്. സൈനികര്‍ അവരുടെ ഏറ്റവും മികച്ച തയ്യാറെടുപ്പിലുമാണ്.’ നരവാനേ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് സൈന്യം ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും സൈന്യം ഒരു ലക്ഷത്തോളം സൈനികരെയും വന്‍ തോതില്‍ ആയുധങ്ങളെയും വിന്യസിച്ചിരിക്കുന്ന ലഡാക്ക് മേഖലയില്‍ സുരക്ഷാ അവലോകനത്തിനായി ആണ് കരസേന മേദാവി എത്തിയത്. പ്രശ്നം പരിഹരിക്കുന്നതിനായി സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കരസേനാ മേധാവി പറഞ്ഞു. അതിര്‍ത്തി പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് സഹായകമാകുമെന്ന് ഉറപ്പുണ്ട്. സൈനികര്‍ വളരെയധികം ഊൗര്ജത്തിലാണ്, ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: