ആലപ്പുഴ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടര്‍ച്ചയായി അവഹേളിക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ ജി. വിനോദ് കുമാര്‍ സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് പരാതി നല്കി.
ട്വിറ്ററില്‍ ഓണാശംസകള്‍ നേര്‍ന്ന മന്ത്രി തോമസ് ഐസക് അതോടൊപ്പം കോടിക്കണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്ന വാമനമൂര്‍ത്തിയെ ചതിയന്‍ എന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. ശബരിമല വിഷയത്തിലും ഇതേപോലെ ശരണ ജപത്തെ തെറിജപം എന്ന രീതിയില്‍ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. മന്ത്രിയുടെ തുടര്‍ച്ചയായ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങളിലും ഹിന്ദു ആരാധനാ മൂര്‍ത്തികളെ അവഹേളിക്കുന്നതിലും പ്രതിഷേധിച്ചാണ് വിനോദ് കുമാര്‍ സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: