മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയോ സീരിയലോ പുസ്തകമോ പുറത്തിറക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്.
സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകന് വികാസ് സിങ്ങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും അഭിഭാഷകന് പറഞ്ഞു.സുശാന്തിന്റെ പേരില്‍ ഭീമമായ തുകയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടെന്നും അദ്ദേഹത്തിന്റേത് ആത്മഹത്യയാണെങ്കില്‍ തുക കുടുംബത്തിന് ലഭിക്കില്ലെന്നുമുള്ള മാധ്യമ വാര്‍ത്തകളും വികാസ് സിങ് നിഷേധിച്ചു.
പണത്തിന് വേണ്ടിയാണ് സുശാന്തിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതെന്ന മാധ്യമങ്ങളുടെ പ്രചാരണം തുടര്‍ന്നാല്‍ നിയമനടപടിക്ക് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: