തൃശൂര്‍: ചെറുതുരുത്തി കഥകളി സ്കൂളിന്റെ ഈ വര്‍ഷത്തെ കളിയച്ഛന് പുരസ്കാരത്തിന് കലാമണ്ഡലം വാസു പിഷാരോടി അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലാമണ്ഡലം ഗോപി, കലാമണ്ഡലം ഗോപാലകൃഷ്ണന്, വി. മുരളി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒമ്പതിന് രാവിലെ 10ന് വാസു പിഷാരോടിയുടെ വസതിയില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ കെ.വി. വിജയദാസ് എംഎല്‍എ പുരസ്കാരം സമ്മാനിക്കും.
കഥകളി സ്കൂളിന്റെ 12-ാം വാര്‍ഷികവും ദേശീയ കഥകളി മഹോത്സവവും അഞ്ചു മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി നടക്കും. വിവിധ ദിവസങ്ങളിലായി കഥകളി ചൊല്ലിയാട്ടം, കഥകളിപ്പദക്കച്ചേരി, സെമിനാറുകള്‍, മോഹിനിയാട്ടം, ഭരതനാട്യം എന്നിവ ഉണ്ടാകും. ഫെസ്റ്റിവല്‍ ലോഗോയുടെ പ്രകാശനം ചലച്ചിത്രതാരം മോഹന്‍ലാല്‍, സംവിധായകന് ടി.കെ. രാജീവ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
കഥകളി സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കഥകളി മഹോത്സവം സംഘടിപ്പിക്കുന്നത്. അഞ്ചിന് രാവിലെ 10ന് കലാമണ്ഡലം ഗോപി ദേശീയ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്യും. വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ അധ്യക്ഷയാകും. ആദ്യദിനമായ അഞ്ചിന് വൈകിട്ട് 5.30ന് രുഗ്മാംഗദചരിതം കഥകളി, ആറിന് വൈകിട്ട് 5.30ന് നളചരിതം രണ്ടാം ഭാഗം, ഏഴിന് വൈകിട്ട് 5.30ന് മോഹിനിയാട്ടം, ഭരതനാട്യം, ആറിന് കഥകളിപ്പദക്കച്ചേരി, എട്ടിന് രാവിലെ 10ന് കഥകളി ചൊല്ലിയാട്ടം, വൈകിട്ട് 5.30ന് ലവണാസുരവധം കഥകളി എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കഥകളി സ്കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്, വി. മുരളി, വിപിന്‍ കൂടിയേടത്ത്, കൃഷ്ണകുമാര്‍ പൊതുവാള്, കല്ലേരി രവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: