കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താളം കളളക്കടത്തുകാരുടെ ഹബ്ബാവുന്നു.വന്ദേഭാരത് മിഷന് ഫ്ളൈറ്റ് വഴിയും ചാര്‍ട്ടേഡ് ഫ്ളൈറ്റ് വഴിയും സ്വര്‍ണ്ണക്കടത്ത് തകൃതി. ജൂണ്‍ 26 മുതല്‍ കഴിഞ്ഞ ദിവസം വരെ പിടികൂടിയത് 5 കോടിയിലേറെ രൂപയുടെ സ്വര്‍ണം. അറസ്റ്റിലായത് 18 പേര്. ഇവരില്‍ 13 പേരും കാസര്‍കോട് സ്വദേശികള്‍
കഴിഞ്ഞ ബുധനാഴ്ചവരെ പിടികൂടിയത് 5.10 കോടി രൂപയ്ക്ക് തുല്യമായ സ്വര്‍ണമാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ജൂണ്‍ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപയ്ക്ക് തുല്യമായ 423 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടുന്നത്. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 2 വരെ വന്ദേഭാരത് മിഷന് ഫ്ലൈറ്റ് വഴിയും ചാര്‍ട്ടേഡ് ഫ്ലൈറ്റ് വഴിയും 10.145 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 13 കേസുകളാണ് ഇതുവരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത കേസുകളുടെ എണ്ണം. സ്വര്‍ണക്കടത്തിന് അറസ്റ്റില്‍ ആയവരില്‍ മിക്കവരും വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തുന്ന യുവാക്കളാണെന്നത് കളളക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റും ആസൂത്രണവുമുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സൗജന്യ വിസിറ്റിംങ് വിസയില്‍ സ്വര്‍ണം കടത്താനായി സൗജന്യമായി വിമാന ടിക്കറ്റടക്കം കളളക്കടത്ത് സംഘം യുവാക്കള്‍ക്ക് നല്കുന്നതായ വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായവര്‍ പിഴ അടച്ച് ആള് ജാമ്യത്തില്‍ പുറത്തിറങ്ങാമെന്നതിനാല് യുവാക്കള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായാണ് സൂചന.
ബുധനാഴ്ച 50 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മാഹി പന്തക്കല്‍ സ്വദേശിയില്‍ നിന്നും പിടികൂടിയത്. ഒട്ടുമിക്ക സംഭവങ്ങളിലും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ മിശ്രിതം അടിവസ്ത്രത്തിന് ഉള്ളിലും ഗുഹ്യ ഭാഗങ്ങളി മറ്റും ഒളിപ്പിച്ചാണ് സംഘം സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: